Home » Malayalam » സമയപരിധിക്ക് മുമ്പ് തന്നെ നിങ്ങളുടെ എല്ലാ ജി എസ് ടി ആർ – 9 പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കൂ.

സമയപരിധിക്ക് മുമ്പ് തന്നെ നിങ്ങളുടെ എല്ലാ ജി എസ് ടി ആർ – 9 പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കൂ.

  • by

മെയ്‌ അവസാനിക്കുന്നു! ജൂൺ ഇതാ എത്തിയിരിക്കുന്നു! നിങ്ങളെപ്പോലുള്ള ജി എസ് ടി  നികുതിദായകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

  • 2019 ജൂൺ 30 ആണ് എഫ് വൈ 2017-18ലെ ജി എസ് ടി ആർ-9 ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി.
  • നിങ്ങൾ ഒരു സമ്മിശ്രപദ്ധതി നികുതിദായകനോ ഇന്റർനെറ്റിലൂടെ സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രവർത്തകനോ ആണെങ്കിൽ, നിങ്ങൾ തീർച്ചയായും മറ്റൊരു ഫോം(ജി എസ് ടി ആർ -9 അല്ല) ഉപയോഗിച്ച് നിങ്ങളുടെ വാർഷികവരുമാനം ഫയൽ ചെയ്യേണ്ടതാണ്.
  • നിങ്ങളുടെ വാർഷിക ലാഭം >2 കോടി രൂപ ആണെങ്കിൽ, നിങ്ങൾ തീർച്ചയായും ജി എസ് ടി ആർ – 9ഒപ്പം ജി എസ് ടി ആർ – 9സിയും ഫയൽ ചെയ്യണം.

ജി എസ് ടി ആർ – 9 ഫയൽ ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത്?

  • ജി എസ് ടി ആർ – 9 ഫയൽ ചെയ്യുന്നത് അത്ര എളുപ്പമല്ല! ആരംഭംമുതലുള്ള നിങ്ങളുടെ വ്യാപാര ഇടപാടുകൾ നന്നായി പ പുന:പരിശോധന നടത്തണം.
  • ജി എസ് ടി ആർ – 9ലെ ചില പട്ടികകൾ, നമ്മൾ തന്നെ കണക്കാക്കും,  എന്നാൽ ചിലത്, ഇതിനു മുമ്പ് ഫയൽ ചെയ്തിട്ടുള്ള ജി എസ് ടി ആർ – 1ഉം ജി എസ് ടി ആർ – 3ബിയും ഉപയോഗിച്ച് സ്വയം കണക്കാക്കും.
  • നിങ്ങൾ അടച്ച നികുതി,  നിങ്ങളുടെ വിൽപ്പനക്കാർ സമർപ്പിച്ച വരുമാനം, നിങ്ങളുടെ അക്കൗണ്ട് ബുക്കുകൾ & നിങ്ങളുടെ ജി എസ് ടി ആർ – 9 എന്നിവയിലെല്ലാം കാര്യങ്ങൾ ഒരുപോലെ ആയിരിക്കണം. വിവരങ്ങൾ പരസ്പരം ചേരുന്നത് ആകണം.
  • നിങ്ങളുടെ അക്കൗണ്ട് ബുക്കുകൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ജി എസ് ടി ആർ -9 നിരസിക്കപ്പെടും.
  • ജി എസ് ടി ആർ – 9ൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ നികുതി വിഭാഗത്തിൽ നിന്നും നിങ്ങൾക്ക് നോട്ടീസ് ലഭിക്കും.
  • നിങ്ങൾ നികുതി ഓൺലൈനായി അടയ്ക്കുകയും പക്ഷേ എന്തെങ്കിലും തെറ്റുകൾ ജി എസ് ടി ആർ 3ബിയിൽ വരുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ജി എസ് ടി ആർ 9 സ്വാഭാവികമായും തെറ്റായ വിവരങ്ങളോടുകൂടി കണക്കാക്കും.
  • ബി2ബി വില്പനയും ബി2സിയും ജി എസ് ടി ആർ 1ൽ തെറ്റായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് ഇപ്പോൾ മാറ്റാൻ കഴിയില്ല.
  • മുൻപത്തെ തെറ്റുകൾ തിരിച്ചറിയുന്നതിന്, നിങ്ങളുടെ വ്യാപാര വിവരങ്ങളുടെ ഒരു ഡിജിറ്റൽ കോപ്പി നിങ്ങൾ നിലനിർത്തുന്നില്ല എങ്കിൽ നിങ്ങളുടെ അക്കൗണ്ട് ബുക്കിലെ ആയിരം ഇടപാടുകളിലൂടെ നിങ്ങൾക്ക് കടന്നു പോകേണ്ടിവരും.
  • വ്യാപാർ  പോലെ സമർത്ഥമായ ഒരു അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അത് നിങ്ങളുടെ തെറ്റുകൾ വേഗത്തിൽ തിരിച്ചറിയുകയും തെറ്റുകൾ തിരുത്തുന്നതിന് സഹായിക്കുകയും ചെയ്യും, നിങ്ങൾ രക്ഷപ്പെട്ടു!
  • ജി എസ് ടി ആർ – 9 ഉപയോഗിച്ച് നിങ്ങൾക്ക് അധികമായി ഐ ടി സി അവകാശപ്പെടാൻ കഴിയില്ല.
  • ജി എസ് ടി ആർ – 9 ഫയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് ഗവൺമെന്റ് ഏതെങ്കിലും നികുതി മുടങ്ങിക്കിടക്കുന്നത് അടയ്ക്കാൻ ഉണ്ടെങ്കിൽ, ഒരു കുറവും കൂടാതെ അത് ചെയ്തിരിക്കണം.

കൂടുതൽ കാലതാമസം ഒന്നുമില്ലാതെ ജി എസ് ടി ആർ – 9  തയ്യാറാക്കാൻ ആരംഭിക്കൂ! സമയപരിധിക്ക് മുമ്പ് തന്നെ നിങ്ങളുടെ എല്ലാ ജി എസ് ടി ആർ – 9 പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കൂ.

ജി എസ് ടി ആർ – 9 വിജയകരമായി ഫയൽ ചെയ്യുന്നത് നിങ്ങളെ മുന്നോട്ടു പോകുവാനും വരും വർഷങ്ങളിൽ കറയറ്റതും സമ്മർദ്ദം ഇല്ലാത്തതുമായ വ്യാപാരം ചെയ്യുന്നതിനും സഹായിക്കും!

ഏറ്റവും പുതിയ ജി എസ് ടി വാർത്തകൾ അറിയുന്നതിന് www.vyaparapp.in മാത്രം

ഉറവിടം : ഇക്കണോമിക് ടൈംസ്

സന്തോഷ വ്യാപാരിങ് !!

Leave a Reply