Home » Malayalam » ശുഭവാര്‍ത്ത‍: ജിഎസ്ടി 9 അടയ്ക്കേണ്ട കാലാവധി 2019 മാർച്ച് 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു

ശുഭവാര്‍ത്ത‍: ജിഎസ്ടി 9 അടയ്ക്കേണ്ട കാലാവധി 2019 മാർച്ച് 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു

  • by

നിങ്ങൾ ജിഎസ്ടിയില്‍  രജിസ്റ്റർ ചെയ്ത ഒരു ബിസിനസ്സുകാരനാണെങ്കിൽ, ഡിസംബര്‍ 31 എന്ന അന്തിമ തീയതി കാരണം കഷ്ടപെടുകയാണെങ്കില്‍, ഉള്‍പെട്ട ജോലിയുടെ അളവ് പരിഗണിച്ചുക്കൊണ്ട്, നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു നല്ല വാര്‍ത്ത ഇതാ.

നമ്മുക്ക് അറിയാവുന്നത് പോലെ തന്നെ, വാര്‍ഷിക റിട്ടേണ്‍, ജിഎസ്ടിആര്‍ 9 സമര്‍പ്പിക്കേണ്ട അവസാനാ തീയതി 2018 ഡിസംബർ 31 നാണ്. ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അന്തിമതീയതിയായ 2018 ഡിസംബർ 31ന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി ഉള്ളപ്പോള്‍, ഗവണ്മെന്റ് ഒരു മൂന്നു മാസത്തെ ദീര്‍ഘിപ്പിക്കല്‍ പുറപെടുവിച്ചിരിക്കുകയാണ്.

[*ഏറ്റവും പുതിയ അപ്ഡേറ്റ് 8 ഡിസംബര്‍ 2018ന്]

കൂടാതെ, 2017-18 സാമ്പത്തിക വർഷത്തിലെ ജിഎസ്ടിആര്‍1ലെ നഷ്ടപെട്ട  വിലവിവരപ്പട്ടികകള്‍/ബാധ്യത കുറിപ്പുകള്‍/വായ്പ കുറിപ്പുകള്‍ എന്നിവ അപ്‌ലോഡ്‌ ചെയ്യാനും, 2017-18 സാമ്പത്തിക വർഷത്തിലെ അവകാശമായി ആവശ്യപ്പെടാത്ത ഐടിസി അവകാശപെടാനുള്ള അനുമതിയും ഉണ്ട്. ഇത് സംഭവിച്ചാൽ വാർഷിക വരുമാനം സമാഹരിക്കുന്നത് വളരെ എളുപ്പമായിരിക്കും.

വ്യകതമായും, ഇത് ഒരു വേദന കുറയ്ക്കുന്ന വാർത്തയാണ്, അല്ലേ?

ജിഎസ്ടിആര്‍-9 ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി ദീര്‍ഘിപ്പിച്ചതിന് സാധ്യമായ കാരണങ്ങൾ

ഫോം ജിഎസ്ടിആര്‍ 9, ഫോം ജിഎസ്ടിആര്‍ 9എ കൂടാതെ ഫോം ജിഎസ്ടിആര്‍ 9സി എന്നിവയുടെ  കാലാവധി 2019 മാർച്ച് 31ലേക്ക് നീട്ടുന്നതിനുള്ള ഗവണ്മെന്റിന്‍റെ തീരുമാനം പല കാരണങ്ങളുടെ അടിസ്ഥാനതിലാകാം. വാർഷിക വരുമാനത്തിനായി നൽകുന്ന ഉപയോഗയോഗ്യതയില്‍ കണ്ടെത്തിയ പിശകുകൾ മൂലമാകാം ഇത് എന്ന് സംശയിക്കുന്നു. കടുത്ത അന്തിമ തീയതികളിൽ നിന്ന് നികുതിദായകരെ ഒഴിവാക്കുക എന്നതും തീരുമാനം എടുക്കുന്നതിലെ നിർണ്ണായക ഘടകം ആയിരിക്കാം. എന്ത് കാരണങ്ങളുടെ പേരിലാണ് ഈ തീരുമാനം എടുത്തതെങ്കിലും, നികുതിദായകര്‍ ഭാഗ്യമുള്ളവരാണ്!

ഇതിനകം നിങ്ങൾ ജിഎസ്ടി വാർഷിക റിട്ടേൺ തയ്യാറാക്കാൻ ആരംഭിച്ചെങ്കിൽ, നിങ്ങൾക്ക് തന്നെ അറിയാമായിരിക്കുമല്ലോ, ജിഎസ്ടിആര്‍-9 സമര്‍പ്പിക്കുന്നത് തമാശയല്ലെന്ന്. നിങ്ങളുടെ വാർഷിക വരുമാനത്തിന്‍റെ വിശദാംശങ്ങൾ പൂരിപ്പിക്കുന്നതിന് നിങ്ങളുടെ പ്രതിമാസ വരുമാനത്തിലെ വിവരങ്ങൾ നന്നായി പരിശോധിക്കേണ്ടതാണ്. വിവിധ നികുതി തലകെട്ടുകള്‍ക്ക് കീഴിലുള്ള, അതായത്‌, സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, എന്നിങ്ങനെ തുടങ്ങുന്ന കഴിഞ്ഞ വർഷത്തിൽ നടത്തിയ മുഴുവന്‍ ഇടപാടുകൾ സംബന്ധിച്ചുളള എല്ലാ വിവരങ്ങളും ഫോമില്‍ ഉൾപ്പെടുത്തിയിരിക്കണം. ഇത്തരത്തില്‍, ആ വര്‍ഷത്തിലെ പ്രതിമാസ / ത്രൈമാസിക വരുമാനത്തിന്‍റെ നല്കിയിരിക്കുന്ന വിവരങ്ങൾ ഫോമില്‍ ഏകീകരിക്കുന്നു. കൂടാതെ, മറ്റു വിവരങ്ങൾ കണക്കു കൂട്ടുകയും വേണം, അത് വളരെ സമയം എടുക്കുകയും ചെയ്യും.

എന്നാല്‍ ഇപ്പോള്‍, നിങ്ങള്‍ക്ക് എന്താണോ വേണ്ടത് അതുണ്ട്- സമയം!!!

വൈകിയുള്ള സമര്‍പ്പണം പിഴ ആകർഷിക്കുന്നു

ജിഎസ്ടിആര്‍-9 സമര്‍പ്പിക്കുന്നതിന് കാലതാമസം വരുകയോ, അത് ഒഴിവാക്കുകയോ ചെയ്‌താല്‍, കൃത്യവിലോപം വരുത്തിയ ദിവസം മുതല്‍ ഓരോ ദിവസവും 200രൂപ (100 രൂപ വീതം സിജിഎസ്ടിക്കും കൂടാതെ എസ്ജിഎസ്ടിക്കും) വെച്ച് പിഴ അടയ്ക്കേണ്ടതായി വരും. നികുതിഅടയ്ക്കുന്ന വ്യക്തി പണമടയ്ക്കുന്നത് വരെ പിഴ ചുമത്തുന്നത് തുടരും, എന്നിരുന്നാലും, മൊത്തം തുക 5000 രൂപക്ക് മുകളില്‍ പോകുകയില്ല.

ഈ വഴി പണം നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഉണ്ടോ?

ഏറ്റവും മികച്ച ബിസിനസ് അക്കൌണ്ടിംഗ് ആപ്ലിക്കേഷനായ വ്യാപാര്‍  ഉപയോഗിച്ച് നിങ്ങളുടെ ജിഎസ്ടിആര്‍-9 അനായാസമായി തയ്യാറാക്കാൻ ആരംഭിക്കുക. കൂടാതെ ഇത് സൗജന്യവുമാണ്.

ഇവിടെ ഡൌണ്‍ലോഡ് ചെയ്യുക>>

സന്തോഷത്തോടെ വ്യാപാര്‍ ചെയ്യൂ!!

Leave a Reply